തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹ്രദയത്തിന് സ്വാന്തനവുമായി Behind the Lyrics
(താങ്ങും കരങ്ങളുണ്ടട്) need
അലയടിച്ചുയരുന്ന നീറുന്ന പ്രശനങ്ങൾ ഒന്നിനു പുറകെ ഒന്നായി ഉയർന്നുവരുമ്പോൾ ഉത്തരം ലഭിക്കാതെതകർന്ന ഹ്രദയത്തോടെയും പുകയുന്ന മനസോടെയും ഇരിക്കുന്ന സഹോദരാ സഹോദരി, അങ്ങയുടെപ്രശനങ്ങൾക്ക് പരിഹാരകനായി യേശുവുണ്ട്.
യെശയ്യാ 42ആം അദ്യായം 3ആം വാക്യം: ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരികെടുത്തുകളകയില്ല; അവൻ സത്യത്തോടെ ന്യായം പ്രസ്താവിക്കും.
(കഷ്ടതയുടെ കൈപ്പുനീരിൻ പാത്രവും)
നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ രോഗങ്ങൾ, വേതനകൾ, കഷ്ടനഷ്ടങ്ങൾ ആദിയായവ വരുമ്പോൾതളർന്നുപോകരുത്. അപ്രതീക്ഷിതമായി ഉയർന്നുവരുന്ന പ്രശനങ്ങൾ എന്നെ തകർക്കാനാണെന്ന് അങ്ങ്ചിന്തിച്ചുവോ? മക്കളേയും ആട് മാട് തുടങ്ങിയ എല്ലാ സമ്പത്തും നൊടിയിടയിൽ നശിച്ചപ്പോഴും ഈയ്യോബിന്റെപ്രത്യാശ ദൈവത്തിൽ ആയിരുന്നു. ഈയ്യോബിന്റെ സകലവിധ സങ്കടങ്ങളിൽ നിന്നും വിടുവിച്ച് നഷ്ടപെട്ടതിന്റെഇരട്ടി തിരികെ നൽകിയ ദൈവം തന്നെയാണ് നമ്മുടെയും ദൈവം.
ഇയ്യോബ് 5
17. ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; സർവ്വശക്തന്റെ ശിക്ഷ നീ നിരസിക്കരുതു.
18. അവൻ മുറിവേല്പക്കിയും മുറി കെട്ടുകയും ചെയ്യുന്നു; അവൻ ചതെക്കയും തൃക്കൈ പൊറുപ്പിക്കയുംചെയ്യുന്നു.
19. ആറു കഷ്ടത്തിൽനിന്നു അവൻ നിന്നെ വിടുവിക്കും; ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.
(എന്റെ ഭാരം ചുമക്കുന്നവൻ യേശു)
പലപ്പോഴും കടഭാരം, സാമ്പത്തിക പ്രതിസന്ധി, മക്കളുടെ ഭാവി, രോഖങ്ങൾ തുടങ്ങി അനവധി ഭാരങ്ങളാൽ താങ്കൾ തകർന്നവനായിരിക്കാം. എന്നാൽ യേശുവിൽ താങ്കളുടെ ഭാരങ്ങൾ ഇറക്കി വെച്ചാൽ താങ്കളുടെആകുലത മാറും , ഭാരം മാറും , താങ്കളിലേക്ക് അറിയാതെ തന്നെ ആശ്വാസം ഓടി എത്തും .
സങ്കീർത്തനങ്ങൾ 55 : 22. നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻകുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല. ഇവിടെ യഹോവയുടെമേൽ നിന്റെ ഭാരം വെച്ചുകൊൾകഎന്നു ദാവീദ് പ്രവചനത്തിലുടെ പറയുന്നു. എന്നാൽ യേശു പറയുന്നു അദ്ധ്വാനിക്കുന്നവരും , ഭാരംചുമക്കുന്നവരും ആയുള്ളോരെ , എല്ലാവരും എന്റെ അടുക്കൽ വരുവീൻ . ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. പിലാത്തോസിന്റെ അരമനയിൽ നിന്നും ഒരു വലിയ കുരിശ് യേശു തോളിൽ ചുമന്നുംകൊണ്ടു തലയോടിടംഎന്ന അർഥമുള്ള ഗൊഗുൽദ്ദ മലയിലേക്കു വീണും എണീറ്റും വീണും എണീറ്റും നടന്ന് നീങ്ങിയാണ് നമ്മുടെ ഭാരംയേശു ചുമന്നത്.
സങ്കീർത്തനങ്ങൾ 18:6 എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോടുനിലവിളിച്ചു; അവൻ തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു; തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥനഅവന്റെ ചെവിയിൽ എത്തി.
(പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ)
അടിയ്ക്കടി ഉയർന്നുവരുന്ന പ്രതുകൂലങ്ങളുടെ നടുവിൽ നിന്ന് ദൈവവും എന്നെ ഉപേക്ഷിച്ചു എന്ന് ചിന്തിക്കുന്നവെക്തിയാണോ താങ്കൾ? എന്നെ സഹായിപ്പാനും എനിയ്ക്ക് ആശ്രയിപ്പാനും എന്റെ കണ്ണീർ കാണാനുംമാതാപിതാക്കളോ സഹോദരങ്ങളൊ ആരുമില്ലല്ലോ എന്നോർത്ത് വിലപിക്കുന്ന സഹോദരാ സഹോദരി, യെശയ്യാ49 : 14 മുതൽ 16 വരെ ഇപ്രകാരം പറയപന്നു, സീയോനോ: യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവു എന്നെമറന്നുകളഞ്ഞു എന്നു പറയുന്നു.
15. ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവർമറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല.
16. ഇതാ ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു.
പ്രീയരെ, പലപ്പോഴും നമ്മുടെ പാപങ്ങൾ ആണ് നമ്മുടെ പല പ്രതികൂലങ്ങൾക്കും കാരണം.
(ജ്വലിക്കിലും അവൻ കോപം)
സങ്കീർത്തനങ്ങൾ 30 : 5. അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളതു; സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു.
സങ്കീർത്തനങ്ങൾ 38:4,8 എന്‍റെ അകൃത്യങ്ങൾ എന്‍റെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ളചുമടുപോലെ അവ എനിക്കു അതിഘനമായിരിക്കുന്നു,” സങ്കീർത്തനക്കാരനായ ദാവീദ് എഴുതി. കുറ്റബോധത്താൽ നീറുന്ന ഒരു മനസ്സാക്ഷിയുടെ ഭാരം എത്ര വലുതായിരിക്കാമെന്ന് ദാവീദിന് അറിയാമായിരുന്നു. യഹോവ പാപത്തെ വെറുക്കുന്നെങ്കിലും, പാപിയായ ഒരു വ്യക്തി യഥാർഥ അനുതാപം പ്രകടമാക്കുകയും തന്‍റെപാപഗതി ഉപേക്ഷിക്കുകയും ചെയ്യുന്നെങ്കിൽ, യഹോവ ആ വ്യക്തിയെ വെറുക്കുന്നില്ലെന്ന് ദാവീദു മനസ്സിലാക്കി. പ്രീയ സ്നേഹിതാ, താങ്കളുടെ പാപങ്ങൾ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുവാൻ തയാറാണോ?
(രക്ഷിതാവിനെ കൺക)
പാപം ചെയ്യുമ്പോൾ നമ്മുടെ മനസ്സാക്ഷിയും നമ്മെ കുത്തിനോവിച്ചേക്കാം. ഈ കുറ്റബോധം പ്രയോജനകരമാണ്. നമ്മുടെ തെറ്റുകൾ തിരുത്താൻ ക്രിയാത്മക നടപടികൾ സ്വീകരിക്കാൻ അതിനു നമ്മെ പ്രേരിപ്പിക്കാൻ കഴിയും. എന്നിരുന്നാലും, ശ്രദ്ധിക്കാത്തപക്ഷം കുറ്റബോധം നമ്മെ വിഴുങ്ങിക്കളഞ്ഞേക്കാം. സ്വയം കുറ്റംവിധിക്കുന്ന നമ്മുടെഹൃദയം, നാം എത്ര അനുതാപമുള്ളവരായാലും യഹോവ നമ്മോടു ക്ഷമിക്കുകയില്ലെന്നു സാത്താൻ നമ്മുടെഹ്രദയത്തിൽ മന്ത്രിച്ചുകൊണ്ടിരുന്നേക്കാം.
2 കൊരിന്ത്യർ 2 : 11. സാത്താൻ നമ്മെ തോല്പിക്കരുതു; അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ.
കാര്യങ്ങളെ അങ്ങനെയാണോ യഹോവ വീക്ഷിക്കുന്നത്? തീർച്ചയായും അല്ല! ക്ഷമ യഹോവയുടെ ഉത്‌കൃഷ്ടസ്‌നേഹത്തിന്‍റെ ഒരു വശമാണ്. നാം യഥാർഥവും ഹൃദയംഗമവുമായ അനുതാപം പ്രകടമാക്കുമ്പോൾ, താൻക്ഷമിക്കാൻ സന്നദ്ധനാണെന്ന് തന്‍റെ വചനത്തിലൂടെ അവൻ നമുക്ക് ഉറപ്പുനൽകുന്നു. സദൃശ്യവാക്യങ്ങൾ 28 : 13. തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോകരുണലഭിക്കും.
(പാപത്തെ സ്നേഹിപ്പാൻ) need
നാം തെറ്റുതൾ ഓരോന്നായി ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുമ്പാൾ തന്ന നാം മറന്നുപോകാൻ ഇടയുള്ള തെറ്റുകളുംനമ്മുടെ അനുഗ്രഹത്തിന്-വിടുതലിന് തടസമായി വന്നേക്കാം. അപ്പോൾ സങ്കീർത്തനങ്ങൾ 19
12,13 ൽ പറയുമ്പോലെ, മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിക്കേണമേ.
പാപങ്ങളെ അകറ്റി അടിയനെ കാക്കേണമേ; അവ എന്റെമേൽ വാഴരുതേ എന്ന് പറഞ്ഞ് പ്രാർത്ഥിച്ചാൽ നമ്മെദൈവം ശുദ്ധീകരിക്കുക തന്നെ ചെയ്യും.
അവന്‍റെ കരുണയ്‌ക്ക് അതിരുകളുണ്ട്. കഠിന ഹൃദയത്തോടെ, യാതൊരു അനുതാപവും പ്രകടമാക്കാതെ, മനഃപൂർവം പതിവായി പാപം ചെയ്‌തുകൊണ്ടിരിക്കുന്നവരോട് അവൻ തീർച്ചയായും ക്ഷമിക്കുകയില്ല (എബ്രായർ10:26 ൽ വ്യക്തമാക്കുന്നു). മറിച്ച്, പശ്ചാത്താപമുള്ള ഒരു ഹൃദയം കാണുമ്പോൾ, അവൻ ക്ഷമിക്കാൻതയ്യാറാകുന്നു, അങ്ങനെ നമ്മുടെ നീറുന്ന പ്രശനങ്ങൾക്ക് സ്വാന്തനം ലഭിക്കുന്നു.
Comments
Post a Comment